പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (10:59 IST)
നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ആര്‍എസ് പുര സെക്ടറില്‍ ഞായാറാഴ്ച രാത്രിയോടെയാണ് വെടിവയ്പുണ്ടായത്.

വെടിവയ്പിനൊപ്പം മോര്‍ട്ടാര്‍ ആക്രമണവും പാക് സൈന്യം നടത്തി. ഇന്ത്യന്‍ സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തിയതോടെ പാക് റേഞ്ചര്‍മാര്‍ പിന്‍വാങ്ങി. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്. ജമ്മുവിലെ തന്നെ പൂഞ്ച് സെക്ടറിനു നേരെ പാകിസ്ഥാന്‍ ശനിയാഴ്ച വെടിവയ്പ് നടത്തിയിരുന്നു.