കുമ്പസാര പീഡനം: വൈദികർക്ക് രക്ഷയില്ല, സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളി

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (14:03 IST)
ഡൽഹി: കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതികളായ വൈദികർ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ ഒന്നും നാലും പ്രതികളായ എബ്രഹം വർഗീസ്, ജെയ്സ് കെ ജൊർജ്ജ് എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. 
 
ഏത്രയും പെട്ടന്ന് പൊലീസിൽ കീഴടങ്ങാൻ വൈദികർക്ക് സുപ്രീം കോടതി നിർദേശം നൽകി. കേസിൽ വൈദികർക്ക് ജാമ്യമനുവദിച്ചാൽ തന്നെ ബ്ലാൿമെയിൽ ചെയ്യാൻ ശ്രമിച്ചേക്കുമെന്നും. അതിനാൽ ജാമ്യപേക്ഷയെ എതിർത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് അംഗീകരിക്കണമെന്നും ഇരയായ യുവതി സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
 
വൈദികർ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ദൃശ്യങ്ങൾ തന്റെ പക്കലുള്ളതായും യുവതി കോടതിയെ അറിയിച്ചു. കേസി അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. വൈദികരുടെ ലൈംഗിക ശേഷി ഉൾപ്പടെ പരിശോധിക്കേണ്ടതുണ്ടെന്നും. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പൊലിസും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article