പ്രതിപക്ഷം ഒറ്റക്കെട്ടായി സഭവിട്ടിറങ്ങി; എംപിമാരുടെ സസ്‌പെൻഷൻ പിൻവലിയ്ക്കണം എന്ന് ആവശ്യം

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (12:21 IST)
ഡല്‍ഹി: കാർഷിക ബില്ല് പാസാക്കുന്നതിനിടെ പ്രതിഷേധിച്ച എംപിമാരുടെ സസ്‌പെൻഷൻ പിൻവലിയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി രാജ്യസഭ വിട്ടിറങ്ങി. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിയ്ക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സഭയിൽ തുടരില്ലെന്നും ഗുലാം നബി ആസാദ് വുഅക്തമാക്കി. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാര സഭ വിട്ടിറങ്ങുകയായിരുന്നു. 
 
എംപിമാര്‍ ക്ഷമാപണം നടത്തിയാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നിലപാട് സ്വീകരിച്ചത്. സഭ ബഹിഷ്‌കരിയ്ക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് ഉപരാഷ്‌ട്രപതി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, താങ്ങുവിലയില്‍ താഴെ പണം കൊടുത്ത് സ്വകാര്യ കമ്പനികള്‍ കര്‍ഷകരില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പുതിയ ബില്‍ കൊണ്ടുവരിക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച്‌ താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ നിബന്ധനകള്‍ അംഗീകരിക്കണമെന്നായിരുന്നു ഗുലാം നബി ആസാദ് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article