ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി ലഭിച്ച സേവനത്തില്‍ പരാതിയുണ്ടെങ്കില്‍ വില്‍പനക്കാര്‍ക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കാം. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ പരിഷ്‌കരണം വരുത്തുന്നതോടെയാണിത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന നഗരത്തിലെ കോടതിയില്‍മാത്രമേ നിലവില്‍ വ്യവഹാരം അനുവദിച്ചിരുന്നുള്ളൂ. ഇതിലാണ് മാറ്റംവരുന്നത്. നിയമം പരിഷ്‌കരിച്ചാല്‍ താമസിക്കുന്ന സ്ഥലത്തെ കോടതിയിലും ഉപഭോക്താവിന് വ്യവഹാരം സാധ്യമാകും.
60,000 കോടി രൂപയുടെ വിറ്റുവരവുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയില്‍ ചെറുകിട നഗരങ്ങളിലുള്ളവരുടെ പങ്കാളിത്തം വര്‍ധിച്ചുവരികയാണ്.