ഇന്ത്യയിൽ ഒമിക്രോൺ സമൂഹവാപനത്തിന്റെ ഘട്ടത്തിൽ: മുന്നറിയിപ്പ്

ഞായര്‍, 23 ജനുവരി 2022 (14:15 IST)
കൊവിഡിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹവ്യാപന‌ത്തിന്റെ ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളിൽ ഇത് പ്രബലമാണെന്നും ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമാണ് ഇൻസാകോഗ്.
 
ഒമിക്രോണിന്റെ സാംക്രമിക വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു. ഭൂരിഭാഗം ഒമിക്രോൺ കേസുകളും സൗമ്യമായതോ രോഗലക്ഷണങ്ങൾ ഇല്ലാത്തതോ ആണെങ്കിലും ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
 
പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളില്‍ ഒമിക്രോണ്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരികയാണ്. ഇത് നിലവിൽ ആശങ്കയുടെ വകഭേദമല്ല. ഇന്ത്യയിൽ പുതിയ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇൻസാകോഗ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍