സേവനം ചെയ്യാനുള്ള അവസരം സേന നിഷേധിക്കുന്നു; വ്യോമസേനയ്‌ക്കെതിരെ പരാതിയുമായി വനിതാ കമാന്റിംഗ് ഓഫീസര്‍

Webdunia
വെള്ളി, 15 ജൂലൈ 2016 (09:29 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ച വനിതാ കമാന്റിംഗ് ഓഫീസര്‍ പൂജ ഥാക്കൂര്‍ സേനയ്‌ക്കെതിരെ പരാതിയുമായി രംഗത്ത്. വിരമിക്കുന്ന കാലത്തോളം തനിക്ക് സേവനം ചെയ്യാനുള്ള അവസരം സേന നിഷേധിച്ചു എന്ന പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് എയര്‍ഫോഴ്‌സ് വിങ് കമാന്റന്റായ പൂജ. 
 
വിവേചനപരമായ സമീപനമാണ് തനിക്കെതിരെ നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ആജീവനാന്തം സേവനം അനുഷ്ഠിക്കാനുള്ള അവസരം 2012ല്‍ പൂജയ്ക്ക് നല്‍കിയിരുന്നതായും അത് നിഷേധിച്ചതിനാല്‍ ഒരിക്കല്‍ കൂടി അതേ സമയം ആനുകൂല്യം അനുവദിക്കാനാവില്ലെന്നുമാണ് വ്യോമസേനയുടെ നിലപാട്. ഒരു വനിത കമാന്റിംഗ് ഓഫീസര്‍ ആദ്യമായിട്ടായിരുന്നു റിപബ്ലിക്ക് ദിനത്തില്‍ ഗാര്‍ഡ് ഓഫ് ഓര്‍ണറിന്റെ നേതൃത്വം വഹിച്ചത്. രാജസ്ഥാന്‍കാരിയായ പൂജ 2000ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. 
 
Next Article