ലോകകപ്പ് ഫൈനല്‍: അഹമ്മദാബാദിലേക്ക് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

സിആര്‍ രവിചന്ദ്രന്‍
ശനി, 18 നവം‌ബര്‍ 2023 (14:38 IST)
ലോകകപ്പ് ഫൈനല്‍ നടക്കുന്ന സാഹചര്യത്തില്‍ അഹമ്മദാബാദിലേക്ക് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. നാളെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ -ഓസ്ട്രേലിയ ഫൈനല്‍ മത്സരം നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം പുറപ്പെടുന്ന ട്രെയിനുകള്‍ പിറ്റേന്ന് രാവിലെ അഹമ്മദാബാദില്‍ എത്തും. ഡല്‍ഹിയില്‍ നിന്ന് ഒരു ട്രെയിനും മുംബൈയില്‍ നിന്ന് മൂന്ന് ട്രെയിനുകളുമായിരിക്കും സര്‍വ്വീസ് നടത്തുക.
 
സീറ്റുകള്‍ക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് 620 രൂപ, 3 എസി ഇക്കോണമി ബെര്‍ത്ത് 1,525 രൂപ, സാധാരണ 3 എസി സീറ്റ് 1,665 രൂപ, ഫസ്റ്റ് ക്ലാസ് എസി താമസം 3,490 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article