നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച നഴ്‌സ് പിടിയില്

Webdunia
വ്യാഴം, 14 മെയ് 2015 (17:08 IST)
ചെന്നൈയില്‍ മാതാവും ബന്ധുക്കളുമറിയാതെ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച നഴ്‌സ് പിടിയില്‍. സംഭവത്തില്‍ മുപ്പതുകാരിയായ ജയന്തിയാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപയാക്കാണ് ജയന്തി കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്.

സംഗീത എന്ന യുവതിയുടെ കുഞ്ഞിനെയാണ പ്രസവശേഷം ആരുമാറിയാതെ വില്‍ക്കാന്‍ ശ്രമിച്ചത്. യുവതി പ്രസവിച്ചത് ചാപിള്ളയെയാണ് എന്നാണ് ജയന്തി ബന്ധുക്കളോട് പറഞ്ഞത്.തുടര്‍ന്ന് വിശ്വാസം വരുന്നതിനായി ഇവര്‍ ഒരു കുഞ്ഞിന്റെ മൃതദേഹവും കാണിച്ചു. സംശയം തോന്നിയ ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ജയന്തി കുറ്റം സമ്മതിച്ചു.