പ്രവാസികൾക്ക് തൊഴിലിടങ്ങളിൽ നിന്ന് വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തന മാർഗരേഖ അന്തിമ രൂപമായെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദി. ആഭ്യന്തര കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ സ്ഥലത്ത് നിന്ന് വോട്ടവകകാശം നൽകുന്നതിനായുള്ള സമിതിയുടെ റിപ്പോർട്ട് എട്ട് ആഴ്ച്ചക്കകം തയാറാകും.
തെരഞ്ഞെടുപ്പുകളിൽ നിന്ന് സ്വതന്ത്രരെ വിലക്കണമെന്ന നിയമ കമ്മീഷൻ ശുപാർശ അത് പോലെ അംഗീകരിക്കില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങൾ ഒഴിവാക്കി രാഷ്ട്രീയ നേതാക്കൾ മാന്യത കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.