മറ്റ് ബ്രാന്‍ഡുകളുടെ നൂഡില്‍സുകളും പരിശോധിക്കും

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (14:59 IST)
മാഗി നൂഡില്‍സിന്  നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റ്  മറ്റ് കമ്പനികളുടെ നൂഡില്‍സുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷ വിഭാഗം.

മറ്റ്  മറ്റ് നൂഡില്‍സുകളുടെ സാമ്പിളുകളും പരിശോധനക്കു വിധേയമാക്കുമെന്നും പരിശോധനയില്‍ അനുമതി ലഭിക്കുന്ന നൂഡില്‍സ് ബ്രാന്‍ഡുകളുടെ പേര് ഇന്ന് പ്രഖ്യാപിക്കുമെന്നും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ യുധ്‌വീര്‍ സിംഗ്  മാലിക് പറഞ്ഞു. പരിശോധനയില്‍  കണ്ടെത്തിയാല്‍ ബ്രാന്‍ഡ് അംബാഡിര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും എഫ് എസ് എസ് എ ഐ അറിയിച്ചു.