മദ്യ വിളമ്പാനും സിസിടിവി ക്യാമറകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാനും ഡാന്‍സ് ബാറുകള്‍ക്ക് അനുമതി; ഡാന്‍സ് ബാറുകളില്‍ മദ്യം നിരോധിക്കുന്നത് അസംബന്ധമാണെന്നും കോടതി

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (17:11 IST)
ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പാന്‍ മഹാരാഷ്‌ട്രയിലെ മൂന്ന് ഡാന്‍സ് ബാറുകള്‍ക്ക് സുപ്രീംകോടതി അനുമതി നല്‌കി. ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പുതിയ നിയമത്തിനെതിരെ ചില ബാറുകള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ബാറുകള്‍ക്കാണ് സുപ്രീംകോടതി മദ്യം വിളമ്പാനുള്ള അനുമതിയടക്കം നല്കിയത്.
 
വാദത്തിനിടെ, ഡാന്‍സ് ബാറുകളില്‍ മദ്യം നിരോധിക്കുന്നത് അസംബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. 
രാത്രി ഒരുമണിക്ക് ശേഷവും തുറന്ന് പ്രവര്‍ത്തിക്കാനും ബാറുകള്‍ക്ക് അനുമതി നല്‍കി. സംസ്ഥാനത്ത് നിലനിന്നിരുന്ന പഴയ നിയമം അനുസരിച്ചായിരിക്കും ഈ ബാറുകള്‍ പ്രവര്‍ത്തിക്കുക.
 
യുവതികള്‍ ഡാന്‍സ് ചെയ്യുന്ന ഇടങ്ങളില്‍ മദ്യം അനുവദിക്കരുതെന്നും സി സി ടി വി സ്ഥാപിക്കുന്നത് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊലീസിനെ സഹായിക്കുമെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം. എന്നാല്‍, ഡാന്‍സ് ബാറുകള്‍ തിയറ്ററുകള്‍ അല്ലെന്നും പ്രവേശന കവാടത്തിൽ മാത്രം സി സി ടി വികള്‍ സ്ഥാപിച്ചാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു.
Next Article