അനധികൃതമായി നിര്‍മ്മിച്ച കോളനികള്‍ പൊളിക്കുന്നത് എഎപി സര്‍ക്കാര്‍ തടഞ്ഞു

Webdunia
തിങ്കള്‍, 16 ഫെബ്രുവരി 2015 (20:45 IST)
ഡല്‍ഹിയില്‍ അനധികൃതമായി നിര്‍മിച്ച ചേരികളിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് എഎപി സര്‍ക്കാര്‍ താല്‍കാലികമായി തടഞ്ഞു. കേജ്രിരിവാള്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. ഇതുകൂടാ‍തെ ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷയ്ക്ക് കര്‍ശന നടപടി വേണമെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അതിനിടെ മന്ത്രിസഭാ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിക്കാത്തതിനെത്തുടര്‍ന്ന്  മാധ്യമപ്രവര്‍ത്തകര്‍   പ്രതിഷേധിച്ചു. അതിനാല്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനം നടത്താതെ  മടങ്ങി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.