ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (19:53 IST)
ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല. അതേസമയം ബാപ്പുവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 
 
അദ്ദേഹത്തിന് നാഡീരോഗത്തെ തുടര്‍ന്ന് തലവേദന ശക്തമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23നകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
 
പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ആള്‍ദൈവം ആശാറാം ബാപ്പു ജയിലിലായത്. മനായ് ആശ്രമത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആശ്രമത്തിലെ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചന്നെ പരാതിയില്‍ ഒക്ടോബറിലാണ് ആശാറാം ബാപ്പുവിനും മകനുമെതിരെ ജംഗിപുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.