ആരു ജയിച്ചാലും ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ പിന്തുണയ്ക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ റാബ്രി ദേവി. ബിഹാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ആര്‍ ജെ ഡി ജയിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതിഷ് കുമാറിനെ പിന്തുണയ്ക്കും. ഉപ മുഖ്യമന്ത്രി പദം ആര്‍ ജെ ഡി ആവശ്യപ്പെടില്ല. സംസ്ഥാനത്തെ സ്ത്രീകളും യുവാക്കളും ആര്‍ ജെ ഡിക്ക് ഒപ്പമാണെന്നും റാബ്രി ദേവി പറഞ്ഞു.
ജാതി രാഷ്‌ട്രീയം ബിഹാറില്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ജാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രചരണങ്ങള്‍ വിലപ്പോവില്ല. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരായ ബി ജെ പിയുടെ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും റാബ്രി ദേവി പറഞ്ഞു.