നിതിന്‍ ഗഡ്കരിയുടെ യു എസ് സന്ദര്‍ശനം ഇന്ന് തുടങ്ങും

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (09:29 IST)
കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി യു എസ് സന്ദര്‍ശനത്തിന്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന യു എസ് സന്ദര്‍ശനം തിങ്കളാഴ്ച തുടങ്ങും. യു എസ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അന്തോണി ഫോക്സുമായി വാഷിംഗ്‌ടണില്‍ ഗഡ്‌കരി കൂടിക്കാഴ്ച നടത്തും.
 
കൂടിക്കാഴ്ചയില്‍ തുറമുഖം, കപ്പല്‍നിര്‍മാണം, തീരദേശ സാമ്പത്തികമേഖല തുടങ്ങി അടിസ്ഥാനസൗകര്യ വികസനരംഗത്ത് യു എസ് നിക്ഷേപം തേടുമെന്ന് ഗഡ്കരിയുടെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
 
ഹൈവേ വികസനം, റോഡ് രൂപകല്‍പന, റോഡ് സുരക്ഷ, പ്രകൃതി സൗഹൃദ ഇന്ധനങ്ങളുടെ വികസനം തുടങ്ങിയവയില്‍ യു എസ് - ഇന്ത്യ സഹകരണത്തിന്റെ സാധ്യതകളും ചര്‍ച്ച ചെയ്യും.
Next Article