യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കാവിവസ്ത്ര പരാമര്‍ശത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രംഗത്ത്. കാവി എന്നാൽ എന്താണെന്ന് മനസിലാക്കാൻ പ്രിയങ്കക്ക് കഴിയില്ലെന്നും അവരുടെ പേര് ‘ഫിറോസ് പ്രിയങ്ക’ എന്നാക്കി മാറ്റണമെന്നുമാണ് ജ്യോതി പറഞ്ഞത്.
പ്രിയങ്കയ്ക്ക് കാവി എന്താണെന്ന് മനസിലാക്കാൻ കഴിയില്ല. അതിന്റെ കാരണം അവര്‍ ഒരു വ്യാജ ഗാന്ധിയാണ്. പ്രിയങ്ക പേരിൽ നിന്ന് ഗാന്ധിയെ മാറ്റി പകരം ഫിറോസ് പ്രിയങ്ക എന്നാക്കണം,” – ജ്യോതി പറഞ്ഞു. യുപിയിലെ കലാപകാരികളുടെ പിന്നിൽ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.