ബന്ദിപ്പൂർ വനം വഴിയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടകം

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (08:47 IST)
ബന്ദിപ്പൂർ ടൈഗർ റിസർവ് വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടകം. വനത്തിലൂടെയുള്ള രാത്രിയാത്ര അനുവദിക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും സർക്കാർ എടുത്തിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
 
'മേൽപ്പാലങ്ങൾ പണിയുന്നത് എളുപ്പമല്ലെന്നും ബന്ദിപ്പൂർ വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോൾ ആ വിഷയം ഉയർന്നുവരുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്നും' എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.
 
രാത്രി ഗതാഗതം സാധ്യമാക്കാൻ‌ മേൽപ്പാലം നിർമിക്കാൻ നിർ‌ദേശിച്ചത് കേന്ദ്രസർക്കാർ ആയിരുന്നു. ദേശീയപാത 212ൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളിൽ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന നിർദ്ദേശവുമാണ് കേന്ദ്ര മന്ത്രാലയം മുന്നോട്ടു വച്ചത്. ഇതിനുള്ള ചെലവ് കേരളവും കർണാടകവും ചേർന്നു വഹിക്കണം. ഓഗസ്റ്റ് എട്ടിന് സുപ്രീം കോടതിയിൽ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണനയ്ക്കു വരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article