മലയാളികളുടെ തിരോധാനം: എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (07:16 IST)
മലയാളികളുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രലായം പുറത്തിറക്കി. കാണാതായവരെക്കുറിച്ച് തിരുവനന്തപുരത്തും കാസര്‍കോട്ടും എറണാകുളത്തും പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എന്‍ ഐ എ അന്വേഷണത്തിന് തയാറെടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഉത്തരവെന്നും മന്ത്രാലയം വ്യക്തമാക്കി.
 
എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതായി സംസ്ഥാന ആഭ്യന്തര വകുപ്പിനെ കേന്ദ്രമന്ത്രാലയം അറിയിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 21 പേരെയാണ്‌ കഴിഞ്ഞ മാസം കാണാതായത്. കൂട്ടമായി ഇത്രയും പേരെ കാണാതായ സംഭവം വളറെ ഗൗരവമായാണ് എന്‍ ഐ എ കാണുന്നത്.  ഇവര്‍ ഐ എസില്‍ ചേര്‍ന്നതായി തെളിവ് ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഇതിന്റെ സാധ്യത പരിശോധിക്കാനാണ് എന്‍ ഐ എ ഈ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
 
Next Article