ഉജ്ജെയിന്‍ ട്രെയിന്‍ സ്‌ഫോടനക്കേസ്: പ്രതികളായ ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 മാര്‍ച്ച് 2023 (15:31 IST)
ഉജ്ജെയിന്‍ ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതികളായ ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളില്‍ ഏഴ് പേരെയാണ് എന്‍ഐഎ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
 
സ്ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് വധശിക്ഷയും ആതിഫ് ഇറാഖിയെ ജീവപര്യന്തം ശിക്ഷയ്ക്കും വിധിക്കുകായിരുന്നു. സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയ്ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍