വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. അസമിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഗ്രാമവാസികള്‍ വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി കൂട്ടം ചേര്‍ന്ന് പുലിയെ പിടികൂടുകയായിരുന്നു. ശേഷം പുലിയെ കൊല്ലുകയും വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു.
ജോയ്പൂര്‍ ഗ്രാമത്തിലാണ് പുല ഇറങ്ങിയത്. രാവിലെ 10 മണിയോടെ പുലി 60കാരിയായ മൈക്കണ്‍ ഗൊഗോയിയെ കൊലപ്പെടുത്തുകയായിരുന്നു. പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ ഗ്രാമവാസികള്‍ ആയുധങ്ങളേന്തി സംഘടിച്ച് എത്തുകയായിരുന്നു. പുലിയുടെ ഇറച്ചി പാചകം ചെയ്ത് കഴിച്ചതോടെ വെറും കാല്പാദം മാത്രമാണ് ബാക്കി വന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.