ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും കൂട്ടിച്ചേര്‍ത്ത് ഒറ്റരാജ്യമാക്കണം, ബിജെപിയെ എന്‍സിപി പിന്തുണയ്ക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി

വെബ്ദുനിയ ലേഖകൻ
തിങ്കള്‍, 23 നവം‌ബര്‍ 2020 (13:01 IST)
മുംബൈ: ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ രാജ്യമുണ്ടാക്കാന്‍ ബിജെപി ശ്രമം നടത്തിയാല്‍ പിന്തുണ നല്‍കുമെന്ന് എന്‍സിപി നേതാവ് മഹാരാഷ്ട മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക്. കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന കാലം വരുമെന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി
ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശത്തോട് ബിജെപി അത്തരമൊരു നീക്കത്തിന് മുതിര്‍ന്ന എന്‍സിപി പിന്തുണ നാല്‍കുമെന്ന് നവാബ് മാലിക് പ്രഖ്യാപിച്ചത്. 
 
'കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന കാലം വരുമെന്ന് ദേവേന്ദ്രജി പറയുന്നു. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും യോജിപ്പിക്കണമെന്നാണ് നാം കാലങ്ങളായി പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കാമെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ലയിപ്പിക്കാന്‍ നമുക്ക് സാധിക്കില്ലേ? മൂന്ന് രാജ്യങ്ങളും ലയിപ്പിച്ച് ഒറ്റ രാജ്യമാക്കാന്‍ ബിജെപി മുന്‍കൈയ്യെടുത്താല്‍ ഞങ്ങളതിനെ തീര്‍ച്ചയായും സ്വാഗതം ചെയ്യും.' എന്നായിരുന്നു നവാബ് മാലികിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article