രമേശ് ചെന്നിത്തലയും ഭാര്യയും ഉപദ്രവിയ്ക്കരുത് എന്ന് അപേക്ഷിച്ചു, കേസില്‍ അന്വേഷണം നിലച്ചത് മാണി മുഖ്യമന്ത്രിയെ കണ്ടതോടെ: ബിജു രമേശ്

വെബ്ദുനിയ ലേഖകൻ

തിങ്കള്‍, 23 നവം‌ബര്‍ 2020 (11:37 IST)
തിരുവനന്തപുരം: ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. രഹസ്യ മൊഴി നല്‍കാതിരിയ്ക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ച് തങ്ങളെ ഉപദ്രവിയ്ക്കരുതെന്ന് അപേക്ഷിച്ചു എന്നും. മാണി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേണ്മാണ് ബാര്‍കോഴ കേസില്‍ അന്വേഷണം നിലച്ചത് എന്നും ബിജു രമേശ് ആരോപിച്ചു.
 
കെ എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ ചെന്ന് കണ്ട ശേഷമാണ് ബാര്‍ കോഴ കേസില്‍ അന്വേഷണം നിലച്ചത്. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അന്വേഷണം നിര്‍ത്താന്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് നിര്‍ദേശം പോയി. രഹസ്യ മൊഴി നല്‍കാതിരിയ്ക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നു. തങ്ങളെ ഉപദ്രവിയ്ക്കരുത് എന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. കേസ് പരസ്പരം ഒത്തു തീര്‍ക്കാനാണ് കൊണ്‍ഗ്രസും സിപിഎമും ശ്രമിയ്ക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല.  ബാര്‍ക്കോഴ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം എന്നും ബിജു രമേശ് ആവശ്യം ഉന്നയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍