പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗംവിളിച്ചു, കൊവിഡ് വാക്‌സിന്‍ വിതരണം ചര്‍ച്ചയാകും

തിങ്കള്‍, 23 നവം‌ബര്‍ 2020 (10:59 IST)
ഡല്‍ഹി: സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ രാവിലെ പത്തുമണിയോടെയാണ് വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേരുക. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. അടുത്ത ജൂലൈയോടെ 50 കോടി വരെ കോവിഡ് വാക്‌സിന്‍ ഡോസ് ശേഖരിയ്ക്കും എന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു.  
 
രോഗവ്യാപനം കൂടുതലുള്ള കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് ചോദിച്ചറിയും. രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആന്‍പതിനായിരത്തില്‍ താഴെ എത്തി എങ്കിലും കേരളം ഉള്‍പ്പടെയുള്ള സംസ്ഥനങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ കൊവിഡിന്റെ രണ്ടാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 91 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍