ഗതാഗത രംഗത്ത് പുതിയ പരിഷ്‌കരണം കൊണ്ടുവന്ന ഡല്‍ഹിയില്‍ പുതുവര്‍ഷാരംഭത്തില്‍ സ്കൂളുകള്‍ക്ക് അവധി. ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് സ്കൂളുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ 15 വരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തില്‍ പൊതുഗതാഗതത്തിന് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കേണ്ടി വരും. ഈ പശ്ചാത്തലത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പ്പേറേഷന്റെ 2000 ബസുകളാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. പുതിയ ട്രാഫിക് പരിഷ്‌കരണത്തിന് ഈ ബസുകള്‍ ഉപയോഗിക്കും. അധികമായി ഓടുന്ന ഈ ബസുകളില്‍ പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും.
സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ സര്‍ക്കാര്‍, അണ്‍ എയിഡഡ്, എയിഡഡ് സ്‌കൂളുകള്‍ക്കും അവധിക്കാലം സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്.