ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകം: പോളിറ്റ് ബ്യൂറോ

Webdunia
ശനി, 7 ജൂണ്‍ 2014 (13:15 IST)
ബിജെപിയുടെ കേരളത്തിലെയും ബംഗാളിലെയും വളര്‍ച്ച ആശങ്കാജനകമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. ബിജെപിയുടെ ശക്തമായ വളര്‍ച്ച തടയാന്‍ സിപിഎമ്മിനായില്ല. കേരളത്തിലും ബംഗാളിലും ബിജെപിയുടെ വോട്ട് കൂടിയത് ആശങ്കാജനകമെന്നും യോഗം തിരുത്തി.

ജനവികാരം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും. കേരളത്തില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. കൂടാതെ മതേതര ബദല്‍ രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയമായിരുന്നെന്നും പിബിയുടെ അവലോകനത്തില്‍ പറയുന്നു.