മോഡി ജയലളിത കൂടിക്കാഴ്ച്ച ഇന്ന്

Webdunia
ചൊവ്വ, 3 ജൂണ്‍ 2014 (11:44 IST)
എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജയലളിത നരേന്ദ്ര മോഡിയെ കാണുന്നത്.

സംസ്ഥാനം നേരിടുന്ന ഊര്‍ജപ്രതിസന്ധിയെ കുറിച്ചും മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളും ജയലളിത മോഡിയെ അറിയിക്കുമെന്നാണ് കരുതുന്നത്. അവര്‍ രാഷ്ട്രപതി പ്രണാബ് മൂഖര്‍ജിയെയും സന്ദര്‍ശിച്ചേക്കും. കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദിനെയും വാണിജ്യ സഹമന്ത്രി നിര്‍മ്മല സീതാരാമനെയും ജയലളിത കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.