ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കുമെന്ന് വനംപരിസ്ഥിതി മന്ത്രി

Webdunia
തിങ്കള്‍, 2 ജൂണ്‍ 2014 (17:22 IST)
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയം അറിയിച്ചത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പിലാക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. വിഷയം വ്യക്തമായി പഠിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നും പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.