ഇടതുപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ വെളിച്ചെത്തില്‍ പിബി അംഗം സീതാറാം യെച്ചൂരി രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ യെച്ചൂരിയുടെ നിലപാട് നേതൃത്വം തള്ളിക്കളഞ്ഞു. പരാജയം കൂട്ടായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണെന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിത്.
കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന പിബി യോഗത്തില്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രകടനം മോശമായിരുന്നുവെന്ന് വിലയിരുത്തിയിരുന്നു. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള നേതൃമാറ്റവും ചര്‍ച്ചചെയ്യുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഈ തീരുമാനത്തിനു പിന്നാലെയാണ് യെച്ചൂരി തന്റെ രാജി സന്നദ്ധത വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രാഥമിക യോഗം മാത്രമാണ് കഴിഞ്ഞയാഴ്ച നടന്നത്. ജൂണ്‍ ആറിന് ചേരുന്ന പിബി യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യും.