കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തെിയെന്ന് ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍. കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയപ്രഭ എന്ന ശാസ്ത്രഞ്ജനാണ് പുതിയ അവകാശവാദവുമായി രംഗത്തത്തെിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന പ്രദേശത്തു നിന്നും 1400 കിലോമീറ്റര്‍ അകലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തെിയതായാണ് ഇദ്ദേഹം പറയുന്നത്. 227 യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന വിമാനം കാണാതായി 68 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് ഈ പുതിയ വെളിപ്പെടുത്തല്‍.