ഡല്‍ഹിയിലെ ചെങ്കോട്ട ആക്രമണ കേസിലെ പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സ്റ്റേ ചെയ്തു. സുപ്രീം കോടതിയാണ് ഇയാളുടെ വധശിക്ഷ സ്റ്റേ ചെയ്തത്.
2000 ഡിസംബര്‍ 22ന് ചെങ്കോട്ടയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആറു ലഷ്ക്കറെ തൊയ്ബ തീവ്രവാദികളാണ് ചെങ്കോട്ടയില്‍ ആക്രമണം നടത്തിയത്.