Unparliamentary Words:അഹങ്കാരി,അഴിമതിക്കാരൻ,മുതലക്കണ്ണീർ പാർലമെന്റിൽ കൂടുതൽ വാക്കുകൾക്ക് വിലക്ക്, നീക്കം മോദി വിമർശനം ഇല്ലാതെയാക്കാനോ?

വ്യാഴം, 14 ജൂലൈ 2022 (12:41 IST)
പാർലമെന്റിൽ സംസാരിക്കുന്ന ജനപ്രതിനിധികളുടെ നാവിന് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് അൺപാർലമെന്ററി വാക്കുകളുടെ പട്ടിക ലോക്‌സഭാ സെക്രട്ടറിയേറ്റ് വിപുലീകരിച്ചത്.

അഴിമതി,അഹങ്കാരി,അഴിമതിക്കാരൻ,മുതലക്കണ്ണീർ,ഗുണ്ടായിസം, നാടകം എന്ന് തുടങ്ങി അറുപത്തിയഞ്ചോളം വാക്കുകളാണ് സർക്കാർ അൺപാർലമെന്ററിയായി പ്രഖ്യാപിച്ചത്.
 
അതേസമയം നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് അൺപാർലമെന്ററി  എന്ന ഗണത്തിൽ പെടുത്തിയതെന്ന വിമർശനം ശക്തമാണ്. കഴിവില്ലാത്തവൻ,ഏകാധിപതി,വഞ്ചന,കാപട്യം,ഖലിസ്ഥാനി,ലജ്ജിക്കുന്നു,ശകുനി എന്നീ വാക്കുകൾക്കും വിലക്കുണ്ട്.പാർലമെന്റ് സമ്മേളിക്കുന്നതിന് മുന്നോടിയായി നൽകുന്ന കൈപ്പുസ്തകത്തിലാണ് പുതുതായി ചേർത്ത അൺപാർലമെന്ററി വാക്കുകളെ പറ്റി പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍