ആകെയുള്ള 153 സെനറ്റര്‍മാരും തീരുമാനത്തെ പിന്തുണക്കുകയായിരുന്നു. തിങ്കളാഴ്ച, പുതിന്‍ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും അവരുമായി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. അതേസമയം നാറ്റോയും ഫ്രാൻസും യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ ഉക്രെയ്‌നിൽ നേരിട്ടുള്ള ഒരു ആക്രമണത്തിന് പുടിൻ തയ്യാറായേക്കില്ല എന്നാണ് സൂചന.