വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2024 (17:19 IST)
വാട്‌സാപ്പില്‍ വിവാഹക്ഷണക്കത്ത് അയച്ച് നടത്തുന്ന പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പുമായി പോലീസ്. വിവാഹക്ഷണക്കത്ത് എന്ന വ്യാജേന എത്തുന്ന ചില ഫയലുകള്‍ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം തന്നെ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹിമാചല്‍ പ്രദേശിലെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 
 ഇത്തരത്തിലുള്ള നിരവധി കേസുകള്‍ വന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വാട്‌സാപ്പില്‍ എപികെ ഫയലുകളായാണ് ഇവ എത്തുന്നത്. ഈ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പൊള്‍ ഫോണില്‍ മാല്‍ വെയറുകള്‍ പ്രവേശിക്കുകയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. ഈ വിവരങ്ങള്‍ ഇതോടെ സൈബര്‍ കുറ്റവാളികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും പണം തട്ടാനും ഭീഷണിപ്പെടുത്താനും അവര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ തന്നെ അപരിചിതമായ നമ്പറുകളില്‍ നിന്നും ലഭിക്കുന്ന വിവാഹക്ഷണക്കത്തുകള്‍ തുറക്കരുതെന്ന് ഹിമാചല്‍ സൈവര്‍ സെല്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article