പുതിയ വന്ദേ ഭാരത് എട്ടു മണിക്കൂര്‍ കൊണ്ട് ഓടുന്നത് 771 കിലോമീറ്റര്‍; നിര്‍ത്തുന്നത് 2 സ്റ്റോപ്പുകളില്‍ മാത്രം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (12:32 IST)
പുതിയ വന്ദേ ഭാരത് എട്ടു മണിക്കൂര്‍ കൊണ്ട് ഓടുന്നത് 771 കിലോമീറ്ററാണ്. നിര്‍ത്തുന്നത് 2 സ്റ്റോപ്പുകളില്‍ മാത്രം. തലസ്ഥാനമായ ഡല്‍ഹിക്കും പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസിക്കും ഇടയിലാണ് പുതിയ വന്ദേഭാരത് ഓടുന്നത്. സെമി ഹൈ സ്പീഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ട്രെയിനാണിത്. മറ്റു വന്ദേ ഭാരത ട്രെയിനുകളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകള്‍ ഈ ട്രെയിനിനുണ്ട്. സാധാരണ വന്ദേ ഭാരത് ചെയര്‍ കാറുകളില്‍ 8 അല്ലെങ്കില്‍ 16 കോച്ചുകളാണുള്ളതെങ്കില്‍ പുതിയ ട്രെയിനില്‍ 20 കോച്ചുകളാണുള്ളത്. 1440 പേര്‍ക്ക് ഒരേസമയം ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും.
 
ഡല്‍ഹിക്കും വാരണാസിക്കുമിടയില്‍ രണ്ടു സ്റ്റോപ്പുകള്‍ മാത്രമാണ് ട്രെയിനിന് ഉള്ളത്. ട്രെയിന്‍ രാവിലെ ആറുമണിക്ക് സര്‍വീസ് ആരംഭിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ ന്യൂഡല്‍ഹിയിലെത്തും. പ്രയാഗ്രാജ് ജംഗ്ഷന്‍, കാണ്‍പൂര്‍ സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍