സ്മൃതി ഇറാനി ഡൽഹി രാഷ്ട്രീയത്തിലേക്ക്, കെജ്‌രിവാളിനെ നേരിടാൻ ഇറങ്ങുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

ശനി, 14 സെപ്‌റ്റംബര്‍ 2024 (08:43 IST)
2019ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലാണ് സ്മൃതി ഇറാനി പ്രവര്‍ത്തനം ആരംഭിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്രിവാളിനെതിരെയും ശക്തമായ മത്സരം കാഴ്ചവെയ്ക്കുക എന്ന ദൗത്യമാണ് സ്മൃതി ഇറാനി ഏറ്റെടുത്തിരിക്കുന്നത്.
 
 അമേഠിയിലെ തോല്‍വിക്ക് ശേഷം കുറച്ച് കാലം നിശബ്ദയായിരുന്ന സ്മൃതി ദക്ഷിണ ഡല്‍ഹിയില്‍ പുതിയ വീടെടുത്തിരിക്കുന്നത് ഡല്‍ഹി രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റമാണെന്നാണ് സൂചന. ഈ മാസം രണ്ടിന് തുടങ്ങിയ ബിജെപി അംഗത്വ പ്രചാരണങ്ങളില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ 14 ജില്ലകളില്‍ ഏഴിടത്ത് സ്മൃതിയുടെ മേല്‍നോട്ടത്തിലാണ് അംഗത്വപ്രചരണം നടക്കുന്നത്. നിയമസഭാ തിരെഞ്ഞെടുപ്പില്‍ കരുത്തുറ്റ ഒരു നേതാവിനെ രംഗത്തിറക്കണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. 2020ലെ ഡല്‍ഹി തിരെഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി മത്സരിച്ചത്. 70 സീറ്റുകളില്‍ 8 സീറ്റുകള്‍ മാത്രമെ ബിജെപിക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നുള്ളു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍