10 +2 ഘടന ഒഴിവാക്കി, ഇനി 5+3+3+4; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം

Webdunia
വ്യാഴം, 30 ജൂലൈ 2020 (07:57 IST)
ഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യഭ്യാസ ഘടനയെ പൂർണമായും ഉടച്ചുവാർത്ത പുത്തൻ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 10,+2  ഘടന ഒഴിവാക്കി, 5+3+3+4 എന്ന ഘടനയിലായിരിയ്ക്കും ഇനി സ്കൂൾ വിദ്യഭ്യാസം. നിലവിൽ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത മൂന്നു മുതൽ ആറു വയസുവരെ ഉള്ള കുട്ടികളെ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ പാഠ്യപദ്ധതി. ഡോ കസ്തൂരിൽ രംഗൻ അധ്യക്ഷനായ സമിതിയാണ് 1986 ലെ ദേശീയ വിദ്യഭ്യാസ നയം ഉടച്ചു വാർത്തത്.
 
അഞ്ചാം ക്ലാസ് വരെ മതൃഭാഷയിലായിരിയ്കും അദ്യായനം. ആറാംക്ലാസുമുതൽ ഇന്റേർൺഷിപ്പോടെ തൊഴിലതിഷ്ഠിത വിദ്യഭ്യാസം ആരംഭിയ്ക്കും. പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ തുടരും. പാഠ്യ വിഷയം, പാഠ്യേതര വിഷയം, തൊഴിലതിഷ്ഠിത വിദ്യഭ്യാസം എന്നിങ്ങനെ വേർതിരിവുകൾ ഉണ്ടാകില്ല. സംഗീതം, നൃത്തം, ചിത്രകല, ശിൽപനിർമിതി, യോഗ, കായികം, പൂന്തോട്ടനിർമാണം, മരപ്പണി, ഇലക്‌ട്രിക് ജോലികൾ എന്നിവയെല്ലാം പാഠ്യ പദ്ധതിയുടെ ഭഗമാകും. ആർട്ട്സ് സയൻസ് എന്നിങ്ങനെ ഇഷ്ടാനുസരണം തെരെഞ്ഞെടുപ്പുകൾക്കുള്ള അവസരം ഉണ്ടാകും.
 
മൂന്ന് വയസ് മുതലാണ് വിദ്യഭ്യാസം തുടങ്ങുക. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് അതത് അതോറിറ്റികളുടെ പരീക്ഷകൾ ഉണ്ടാകും. മൂന്നു മുതൽ ആറു വയസ്സുവരെയുള്ള മൂന്നുവർഷം പ്രീ സ്കൂൾ കാലമാണ് ഇതിനോടിപ്പം ഒന്നാം ‌ക്ലാസും രണ്ടാം ക്ലാസും കൂടി ചേർത്ത് ആദ്യ ഘട്ടമാക്കി. മൂന്ന് മുതൽ എട്ട് വയസ് വരെയുള്ള കുട്ടികളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുക. മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ രണ്ടാം ഘട്ടം അഥവ പ്രിപ്പറേറ്ററി സ്റ്റേജ്. ആറുമുതൽ എട്ടാം ക്ലാസ് വരെയുള്ള മിഡിൽ സ്റ്റേജ് ഒൻപതുമുതൽ 12 ആം ക്ലാസ് വരെയുള്ള സെക്കൻഡറി സ്റ്റേജ് എന്നിങ്ങനെയാണ് പഠനത്തിലെ ഘട്ടങ്ങൾ

അനുബന്ധ വാര്‍ത്തകള്‍

Next Article