അനിൽ ബായ്‌ജാല്‍ ഡൽഹി ലഫ്റ്റനന്റ് ഗവർണറാകുമെന്നു റിപ്പോർട്ട്

വെള്ളി, 23 ഡിസം‌ബര്‍ 2016 (07:44 IST)
ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചതിനെത്തുടര്‍ന്ന് ഗവർണർ സ്‌ഥാനത്തേക്ക് അനിൽ ബായ്ജാൽ എത്തുമെന്നു റിപ്പോർട്ട്. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ എക്സിക്യുട്ടിവ് കൗൺസിൽ അംഗമാണ് ഐഎഎസ് ഉദ്യോഗസ്‌ഥനായ ബായ്ജാൽ.

വാജ്പേയ് സർക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സ്‌ഥാനം  ബായ്ജാൽ വഹിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയാണ് അദ്ദേഹം അറിയപ്പെടുന്നത്. നേരത്തെ, ഇദ്ദേഹത്തെ ജമ്മു കാഷ്മീർ ഗവർണറായി നിയമിക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു.

അധ്യാപനത്തിലേക്ക് മടങ്ങി പോകുന്നതിനു വേണ്ടിയാണ് താന്‍ രാജിവെയ്ക്കുന്നതെന്നണ് നജീബ് ജങ് വ്യക്തമാക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായുള്ള അധികാര തർക്കത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജിയെന്നും റിപ്പോര്‍ട്ടുണ്ട്.
പദവിയുടെ കാലാവധി കഴിയുന്നതിന്​ 18 മാസം ബാക്കിയുള്ളപ്പോഴാണ്​ അദ്ദേഹത്തിന്റെ രാജി​.

വെബ്ദുനിയ വായിക്കുക