ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ നാല് ചാരവിമാനങ്ങൾ കൂടി വാങ്ങുന്നതായി റിപ്പോർട്ടുകൾ. ബോയിങ് കമ്പനിയിൽ നിന്നും പി- 81 വിമാനങ്ങൾ വാങ്ങാനാണ് തീരുമാനം. ചൈനയുടെ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്രത്തിൽ വർധിച്ചു വരികയാണ്, ഈ സാഹചര്യത്തിലാണ് ചൈനയെ ലക്ഷ്യമിട്ട് നാല് ചാരവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ എട്ട് ചാരവിമാനങ്ങളാണ് ഇന്ത്യയുറ്റെ കൈവശമുള്ളത്. ഇന്ത്യൻ മഹാസമുദ്രത്ത്ലെ അന്തർവാഹിനികളുടെ ചലനവും പ്രവർത്തനങ്ങളും തിരിച്ചറിയുന്നതിനാണ് നിലവിൽ ഇത് ഉപയോഗിക്കുന്നത്. അതേസമയം വിമാനങ്ങൾ വാങ്ങുന്നതിന് കരാർ ഒപ്പിടുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ബോയിങ് കമ്പനി തയ്യാറായിട്ടില്ല.