ഡല്‍ഹിയില്‍ കനത്ത സുരക്ഷാ സന്നാഹം

Webdunia
ശനി, 24 മെയ് 2014 (18:30 IST)
തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി നടത്തുന്ന റിഹേഴ്സലിന് ഡല്‍ഹിയില്‍ തുടക്കമയി.  റിഹേഴ്സല്‍ നടക്കുന്നതിനാല്‍ ഇന്നും ഞായറാഴ്ചയും വൈകുന്നേരം രാഷ്ട്രപതിഭവനു ചുറ്റുമുള്ള പ്രധാനറോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന്‌ വാഹനയാത്രക്കാര്‍ക്ക്‌ ഡല്‍ഹി ട്രാഫിക്‌ പോലീസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാര്‍ക്ക് രാജ്യത്തലവന്മാര്‍ എത്തുന്നതിനാല്‍ റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറാന്‍ പോകുന്നത്. രാജ്പഥ്‌ (വിജയ്‌ ചൗക്ക്‌ മുതല്‍ രാഷ്ട്രപതിഭവന്‍ വരെ), വിജയ്‌ ചൗക്ക്‌, നോര്‍ത്ത്‌-സൗത്ത്‌ ഫൗണ്ടന്‍ മേഖല, സൗത്ത്‌ അവന്യു മാര്‍ഗ്‌, നോര്‍ത്ത്‌ അവന്യു മാര്‍ഗ്‌, ഡല്‍ഹൗസി റോഡ്‌, ചര്‍ച്ച്‌ റോഡ്‌ എന്നിവ തിങ്കളാഴ്ച വൈകുന്നേരം നാലു മുതല്‍ ആറുവരെ ട്രാഫിക്‌ പോലീസ്‌ അടയ്ക്കും.

സത്യപ്രതിജ്ഞാചടങ്ങ്‌ നടക്കുന്ന തിങ്കളാഴ്ച വൈകുന്നേരം നാലുമണി മുതല്‍ ഈ പ്രധാനറോഡുകള്‍ ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വൈകുന്നേരം ആറുമണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും.