ഇന്ത്യ യുക്രൈനില്‍ നിന്ന് നേപ്പാള്‍ പൗരന്മാരെയും ഇന്ത്യ നാട്ടില്‍ എത്തിച്ചതില്‍ നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ട്യൂബ. ട്വിറ്ററിലൂടെയാണ് നേപ്പാള്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചത്. ഓപ്പറേഷന്‍ ഗംഗ വഴി ഇതുവരെ ആറു നേപ്പാള്‍ പൗരന്മാരെയാണ് ഇന്ത്യ നാട്ടില്‍ എത്തിച്ചത്.
യുക്രൈനില്‍ അകപ്പെട്ട പൗരന്മാരെ രക്ഷപ്പെടുത്താന്‍ നേരത്തേ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടിയിരുന്നു. റഷ്യ-യുക്രൈനില്‍ സംഘര്‍ഷത്തില്‍ നിന്നും പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യ നടപ്പിലാക്കിയ ദൗത്യമാണ് ഓപ്പറേഷന്‍ ഗംഗ.