ആരോഗ്യ രംഗത്തെ മികച്ച പ്രകടനം; കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (16:02 IST)
നീതി ആയോഗിന്റെ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യരംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. 2019 - 20 റഫറന്‍സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്സ്. തമിഴ്നാടും തെലങ്കാനയുമാണ് മൂന്നും നാലും സ്ഥാനത്ത്. പട്ടികയില്‍ ഉത്തര്‍പ്രദേശാണ് അവസാന സ്ഥാനത്ത്. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article