നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഷാര്‍ജയില്‍ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയ കൊടുവള്ളി സ്വദേശിയായ ജൊഹറില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.
ഇയാളുടെ പക്കല്‍ നിന്നും 1409 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മാര്‍ക്കറ്റില്‍ ഇതിന് 29 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. റീച്ചാര്‍ജബിള്‍ ഹാന്‍ഡ് ബാറ്ററിക്കകത്തുവെച്ചാണ് സ്വര്‍ണ്ണം കടത്തിയത്. കസ്റ്റംസ് ഡപ്യൂട്ടി കസ്റ്റംസ് എസ്എഎസ് നവാസും സംഘവുമാണ് പിടിച്ചത്.