എന്‍ഡിഎ സര്‍ക്കാരിന്റെ 78 മന്ത്രിമാരില്‍ 72 പേരും കോടീശ്വരന്മാര്‍. മന്ത്രിമാരുടെ ശരാശരി ആസ്തി 12.94 കോടി രൂപയും. പുതുതായി മന്ത്രിസഭിയിലെത്തിയവരുടെ മാത്രം ശരാശരി ആസ്തി 8.73 കോടിരൂപയാണ്. സ്വത്തിന്റെ കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി, ഹിര്‍സ്രിമത്ത് ബാദല്‍, പീയുഷ് ഗോയല്‍ എന്നിവരാണ് ഏറ്റവും മുമ്പില്‍.
പുതിയ മന്ത്രിമാരില്‍ 44.90 കോടിയുടെ ആസ്തിയുള്ള എംജെ അക്ബറാണ് ഏറ്റവും വലിയ കോടീശ്വരന്‍. പിപി ചൗധരിയ്ക്ക് 35.35 കോടിയുടെ സ്വത്തുണ്ട്. കായികമന്ത്രിയായ വിജയ് ഗോയലിന് 30 കോടിയുടെ ആസ്തിയുണ്ട്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തെ അടിസ്ഥാനപ്പെടുത്തി അസോസിയോഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
കേന്ദ്രമന്ത്രിമാരില്‍ 30 ശതമാനം പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. 78 മന്ത്രിമാരില്‍ 24 പേര്‍ക്കെതിരെയാണ് കേസുകളുള്ളത്. ഇതില്‍ 14 പേര്‍ ബലാത്സംഗം, കൊലപാതക ശ്രമം, തിരഞ്ഞെടുപ്പ് ചട്ടസംഘനം അടക്കമുള്ള ഗൗരവമായ ക്രിമിനല്‍ കേസുകളുള്ളവരാണ്.