നാവികസേനയില്‍ വന്‍ സുരക്ഷാ വീഴ്ച, ആയുധശാലയിലെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍

Webdunia
വെള്ളി, 24 ജൂലൈ 2015 (12:56 IST)
2012 ല്‍ കാണാതായ നാവികസേനയുടെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഹരിയനയിലെ റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൊച്ചി നാവിക സേനാ ആസ്ഥാനത്തുനിന്നും പരിശോധനയ്ക്കയച്ച മാരക സ്‌ഫോടകശേഷിയുള്ള മോട്ടാര്‍ഷെല്ലുകളാണ് ഇവ.

ആലുവയിലെ നാവികസേനയുടെ ആയുധശാലയില്‍ (എന്‍എഡി) നിന്നും മധ്യപ്രദേശിലെ ഓഡിനന്‍സ് ഫാക്ടറിയിലേക്ക്  പരിശോധനക്ക് അയച്ച ഇവ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും റെയില്‍വേയില്‍ അയച്ച പാഴ്‌സല്‍ കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കുരുക്ഷേത്ര റെയില്‍വേ സ്‌റ്റേഷനുസമീപമുള്ള റോഡില്‍ ഉപേക്ഷിച്ച നിലയില്‍ ഷെല്ലുകള്‍ കണ്ടെത്തിയത്.  കപ്പലുകളില്‍ ഉപയോഗിക്കുന്ന ഈ ഷെല്ലുകള്‍ മാര്‍ക പ്രഹര ശേഷിയുള്ളതാണ്. പത്തുഷെല്ലുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീഴ്ചയുണ്ടായതായാണ് ഈ സംഭവം കാണിക്കുന്നത്.