ഇന്ന് ദേശീയ ഭരണഘടനാദിനം: പ്രഖ്യാപനം മോദി നടത്തിയതെപ്പോഴെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍
ശനി, 26 നവം‌ബര്‍ 2022 (14:45 IST)
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാദിനം ആയി ആഘോഷിക്കുന്നു. ഇത് സംവിധാന്‍ ദിവസ്, ദേശീയ നിയമദിനം എന്നീ പേരുകളിലും അറിയപ്പെടുന്നു. 1949 നവംബര്‍ 26 ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു, 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 
 
ഗസറ്റ് വിജ്ഞാപനത്തിലൂടെ 2015 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് നവംബര്‍ 26 നെ ഭരണഘടനാദിനമായി പ്രഖ്യാപിച്ചു. മുംബൈയിലെ ബി ആര്‍ അംബേദ്കറുടെ സ്റ്റാച്യു ഓഫ് ഇക്വാലിറ്റി സ്മാരകത്തിന് തറക്കല്ലിടുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഒക്ടോബര്‍ 11 ന് പ്രഖ്യാപനം നടത്തിയത്. ഭരണഘടനാ അസംബ്ലിയുടെ കരട് സമിതിയുടെ അദ്ധ്യക്ഷനും ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതുമായ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികമായിരുന്നു 2015. മുമ്പ് ഈ ദിനം നിയമദിനമായി ആഘോഷിച്ചിരുന്നു. ധ2പ ഭരണഘടനയുടെ പ്രാധാന്യം പ്രചരിപ്പിക്കാനും അംബേദ്കറുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കാനും നവംബര്‍ 26 തിരഞ്ഞെടുക്കപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article