രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 നവം‌ബര്‍ 2022 (12:01 IST)
രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര സിംഗ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. നഗാഡ ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്‍ഡോര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കായി രാഹുല്‍ ഗാന്ധി ഇന്‍ഡോറില്‍ എത്തിയാല്‍ അദ്ദേഹത്തെ ബോംബ് ഉപയോഗിച്ചു കൊലപ്പെടുത്തുമെന്ന് ആയിരുന്നു ഭീഷണി.
 
ഭീഷണി വന്നതിന് പിന്നാലെ 200 ഓളം സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിക്കുകയും ഹോട്ടലുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍