ശബരിമലയില്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. കൊറോണ ലക്ഷണം ഉള്ളവരെ പമ്പയില്‍ തന്നെ പരിശോധിക്കുമെന്ന് അറിയിപ്പുണ്ട്. കൂടാതെ ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്ഥരോട് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനും ഭക്തര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. കൊറോണ ലക്ഷണം ഉള്ളവരെ പമ്പയില്‍ തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തും.