ബോംബിട്ടത് എവിടെ ?, കൊല്ലപ്പെട്ടത് എത്ര ഭീകരര്‍ ?; കേന്ദ്രത്തെ വെട്ടിലാക്കുന്ന ആവശ്യവുമായി മമത
ഇന്ത്യൻ വ്യോമാക്രമണത്തിന്ശേഷം പാകിസ്ഥാനിലെ ബാലാക്കോട്ടിൽ എന്ത്സംഭവിച്ചുവെന്നുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ബാലാക്കോട്ട് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ രാജ്യത്തിന് താല്‍പ്പര്യമുണ്ട്. ജവാൻമാരുടെ ജീവന് തെരഞ്ഞെടുപ്പ്രാഷ്ട്രീയത്തേക്കാൾ വിലയുണ്ടെന്നും മമത ട്വിറ്ററിലുടെ വ്യക്തമാക്കി.
ഇന്ത്യൻ വ്യോമാക്രമണത്തിൽ 350തോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ആക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നെന്നും പാകിസ്ഥാനില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു.
ഈ നിലപാടിനെയാണ് മമത ചോദ്യം ചെയ്‌തിരിക്കുന്നത്. ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിടണമെന്നാണ് ഇവരുടെ ആവശ്യം.