അതേസമയം, അഭിനന്ദനുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഇന്നലെ യൂട്യൂബ് നീക്കം ചെയ്തു. 11 വീഡിയോ ലിങ്കുകളാണ് നീക്കം ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
അഭിനന്ദൻ വർധമാന്റെ മോചനത്തിനായി ഇന്ത്യ നയതത്ര നീക്കങ്ങൾ ശക്തമാക്കാനിരിക്കെയാണ് സമാധാന സന്ദേശമായി വിട്ടയക്കാനുളള പാകിസ്ഥാൻ തീരുമാനം. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനാപതി ഇസ്ലാമബാദിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി പൈലറ്റിനെ വിട്ടുകിട്ടണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിന് പാകിസ്ഥാൻ നേരത്തെ തയ്യാറായിരുന്നില്ല.