ആദ്യ യാത്ര മാലദ്വീപിലേക്ക്; പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ ഉടന്‍ മോദിയുടെ വിദേശയാത്രകള്‍ക്ക് തുടക്കം കുറിക്കും

Webdunia
ഞായര്‍, 26 മെയ് 2019 (17:56 IST)
രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കും തുടക്കമാകും. നിശ്ചയപ്രകാരം ആദ്യ വിദേശയാത്ര നടക്കുക മാലദ്വീപിലേക്കാണ്. അടുത്തയാഴ്ച തന്നെ അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ എന്‍ഡിഎ മുന്നണി അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത് അയല്‍ രാജ്യമായ ഭൂട്ടാനായിരുന്നു.
 
അന്ന് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്ന മാലദ്വീപ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തെ അഭിനന്ദിച്ചിരുന്നു. ആദ്യ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം യുഎസിലേക്കും യാത്ര നടത്തും എന്നാണ് വിവരങ്ങൾ

അനുബന്ധ വാര്‍ത്തകള്‍

Next Article